ഹോം » പ്രാദേശികം » കാസര്‍കോട് » 

കലോത്സവ വേദിയില്‍ എംഎസ്സ്എഫിന്റെ ചുവരെഴുത്ത്

January 4, 2017

തൃക്കരിപ്പൂര്‍: 57മാത് കാസര്‍കോട് റവന്യു ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് ഇന്ന് വേദിയാകുന്ന തൃക്കരിപ്പൂര്‍ വിപിപി മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുമരുകളില്‍ എംഎസ്എഫ് പച്ച ഛായം തേച്ചു വികൃതമാക്കി. സ്‌ക്കൂളിലെ മുഴുവന്‍ കെട്ടിടങ്ങളിലും കുടിവെള്ള സംഭരണിക്കുമാണ് ചുമരെഴുത്ത് നടത്തിയത്. പരാതിയെ തുടര്‍ന്ന് ചന്തേര പോലീസെത്തി പെയിന്റ് ഉപയോഗിച്ചു മായിച്ചു. എന്നാല്‍ എന്നാല്‍ പ്രധാന സംഘാടകരായ ലീഗിന്റെ അണിക്കളില്‍ നിന്നും ഉണ്ടായ ഈ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് മാറ്റ് രാഷ്രിയ നേതൃത്വവും കാണുന്നത്.

Related News from Archive
Editor's Pick