ഹോം » പ്രാദേശികം » കാസര്‍കോട് » 

സിപിഎം അക്രമം: പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി

January 4, 2017

കാസര്‍കോട്: ബിജെപി ജില്ലാ കമ്മറ്റി ചീമേനിയില്‍ സംഘടിപ്പിച്ച പദയാത്ര കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി.രമേശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് അഡ്വ.ബാലകൃഷ്ണ ഷെട്ടി, ട്രഷറര്‍ ജി.ചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ടുമാരായ സുധാമ ഗോസാഡ, ബാബുരാജ് പരവനടുക്കം, അനിത ആര്‍ നായക് തുടങ്ങിയവര്‍ പങ്കെടുത്തു. കറന്തക്കാട് ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പഴയ ബസ്റ്റാന്റ് വഴി നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ആര്‍ എസ് എസ് ജില്ല സഹകാര്യവാഹ് പി.കൃഷ്ണന്‍ ഏച്ചിക്കാനം, രവീന്ദ്രന്‍ മാവുങ്കാല്‍, എ.കെ.സുരേഷ്, പ്രദീപ്, പ്രസാദ് പുതിയ കണ്ടം എന്നിവര്‍ നേതൃത്വം നല്‍കി. ചേറ്റുകുണ്ടില്‍ നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം ട്രഷറര്‍ ഗംഗാധരന്‍ തച്ചങ്ങാട്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍കുമാര്‍ ചേറ്റു കണ്ട്, യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി സജിത്ത്കൂട്ടക്കനി എന്നിവര്‍ നേതൃത്വം നല്‍കി. ബട്ടത്തൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി വൈ. ലോകേഷ്, ഉദുമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സുരേഷ് എരോല്‍, സുരേഷ് ബാബു, ജയചന്ദ്രന്‍ പൊയിനാച്ചി, സദാനന്ദന്‍ ബട്ടത്തൂര്‍, ഗുറുയ്യ മാലടുക്ക എന്നിവരും പുല്ലൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് പി വി സുരേഷ്, സെക്രട്ടറി പി.രതീഷ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് അഭിലാഷ് പൊള്ളക്കട, ബാബു പുല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംച്ചാലില്‍ നടന്ന പ്രകടനത്തിന് ബിജെപി ജില്ലാ കമ്മറ്റിയംഗം ടി.സി.രാമചന്ദ്രന്‍, സുരേഷ് ബാബു, ടി.വി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
പടുപ്പ്: ചീമേനിയില്‍ ബിജെപി പദയാത്രക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പടുപ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാധകൃഷ്ന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി വിവേകനന്ദന്‍, ആര്‍എസ്എസ് സഹകാര്യവാഹ് പ്രവീണ്‍ ഐ എസ്, മണ്ഡലം സേവ പ്രമുഖ് അനില്‍ ഐ സ് ഗോപാലകൃഷ്ണന്‍ പടുപ്പ്, ഉദുമ മണ്ഡലം ഐ റ്റി കണ്‍വീനര്‍ ബിനു ആര്‍ പടുപ്പ്, മണ്ഡലം യുവമോര്‍ച്ച സെക്രട്ടറി മഹേഷ് ബണ്ടംകൈ എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പള: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും, പൊതു യോഗവും നടത്തി. ബിജെപി നേതാക്കളായ ശങ്കര ആള്‍വ, അനില്‍ഷെട്ടി, രാമചന്ദ്ര, മോഹന, ഗോപാല പൂജാരി, കമലാക്ഷ ആരിക്കാടി, മധുസൂദന്‍, രമേഷ്ഭട്ട്, സുധാകര കാമത്ത്, സുജിത്ത്‌റൈ, ഗംഗാധരന്‍, വേണുഗോപാലന്‍ എന്നിവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിജെപ ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, പഞ്ചായത്ത് പ്രസിഡന്റ് ശങ്കരആള്‍വ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വസന്തകുമാര്‍ സ്വാഗതവും ശശി കുമ്പള നന്ദിയും പറഞ്ഞു.
സിപിഎം അക്രമത്തിനെതിരെ ബിജെപി കുമ്പഡാജെയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി നേതാക്കളായ ബി.രാജേഷ് ഷെട്ടി, രവീന്ദ്രറൈ ഗോസാഡ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
നീലേശ്വരം: ചെറുവത്തൂരില്‍ ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കു നേരെ സിപിഎം ക്രിമിനലുകള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.യു.വിജയകുമാര്‍, മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, പി.മോഹന്‍, എം.സന്തോഷ്, മുകേഷ്, ശൈലേഷ്, ചിന്ത് രാജ്, രാജേഷ്, ബാലകൃഷ്ണന്‍, സുനില്‍ കുമാര്‍, രാഘവന്‍, കൃഷ്ണകുമാര്‍, ചന്ദ്രന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തൃക്കരിപ്പൂര്‍ മാരാര്‍ജി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ബിജെപി സംസഥാന കൗണ്‍സില്‍ അംഗം ടി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം ഭാസ്‌കരന്‍അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോഹരന്‍ കൂവാരത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് കെ ശശിധരന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഇ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Related News from Archive
Editor's Pick