ഹോം » പ്രാദേശികം » കോട്ടയം » 

സിപിഎം ആക്രമണം: പ്രതിഷേധ പ്രകടനം നടത്തി

January 6, 2017

ഏറ്റുമാനൂര്‍: കാസര്‍കോട് ചീമേനിയില്‍ ബിജെപി പ്രകടനത്തിന് നേരെ സി പിഎം അക്രമം നടത്തിയതിനും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രനേയും ആര്‍ എസ് എസ് സംസ്ഥാന കാര്യകാര്യസദസ്യന്‍ വത്സന്‍ തില്ലങ്കേരിയേയും പോലീസ് അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിവാര്‍ സംഘടനകള്‍ ഏറ്റുമാനൂര്‍ ടൗണില്‍ പ്രകടനം നടത്തി.
പ്രകടനത്തിനു ശേഷം നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വി എന്‍.ഗോപകുമാര്‍, മണ്ഡലം ജന.സെക്രട്ടറി ആന്റണി അറയില്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മനോജ് നീണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി വൈജ്ഞാനിക സെല്‍ കണ്‍വീനര്‍ കുമ്മനം രവി, മണ്ഡലം ജന.സെക്രട്ടറി അനീഷ് വി.നാഥ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സതീശന്‍, അയ്മനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഓമനക്കുട്ടന്‍, നീണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുധാകരന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ഹരികുമാര്‍, ജന.സെക്രട്ടറി രമാ രാജു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉഷാ സുരേഷ്, പുഷ്പലത, അയ്മനം പഞ്ചായത്ത് അംഗം ദേവകി ടീച്ചര്‍, രേണു മധു, സുരേഷ് നായര്‍, കെ ജി മുരളീധരന്‍, കെ.വി.സാബു, സോമന്‍ ചക്കുങ്കല്‍, മഹേഷ്, അനില്‍കുമാര്‍, അനീഷ് മോഹന്‍, ഗിരീഷ് പേരൂര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related News from Archive

Editor's Pick