ഹോം » പ്രാദേശികം » കോട്ടയം » 

അന്നം മുടക്കിയ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും തൂക്കുകയര്‍ അയച്ചു

January 6, 2017

കോട്ടയം: റേഷന്‍ അരിവിതരണം അട്ടിമറിച്ച് പാവപ്പെട്ടവന്റെ അന്നം മുടക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും പ്രതീകാത്മകമായി തൂക്കുകയര്‍ പുതുവത്സര സമ്മാനമായി അയച്ചു.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനീഷ് ഇരട്ടയാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.ഗിരി, ബിജി മണ്ഡപം, കെ.ജി.വിജയകുമാരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ ബെന്നി പെരുമ്പള്ളി, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സുധീഷ് നായര്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു ചാക്കോ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ ഭാാരവാഹികളായ അഡ്വ.ബിനു അത്തിയത്ത്, ബൈജു വടക്കേമുറി, ലാല്‍ഗ്രാ, തോമസ്.വി.സഖറിയാസ്, നിരണം ഷാജി ജോസഫ്, അബ്ദുള്‍ കലാം എന്നിവര്‍ സംസാരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick