ഹോം » വാര്‍ത്ത » ഭാരതം » 

മന്ത്രിസഭ പുനസംഘടന: പ്രധാനമന്ത്രി സോണിയാഗന്ധിയെ കണ്ടു

July 9, 2011

ന്യൂദല്‍ഹി: മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തി. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അഞ്ചിലധികം പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. തിങ്കളാഴ്ച മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന അഭ്യൂഹം തുടരുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അന്തിമ തീരുമാനമായില്ലെന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ പുനസംഘടന കഴിഞ്ഞപ്പോള്‍ 79 മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. 543 അംഗ ലോക്‍സഭയായതിനാല്‍ 83 മന്ത്രിമാര്‍ വരെയാകാം. എന്നാല്‍ ഇതിന് ശേഷം നാല് മാന്ത്രിമാര്‍ രാജി വച്ചു. ഇതോടെ മന്ത്രിസഭയിലെ ആകെ ഒഴിവുകളുടെ എണ്ണം ആറായി. പുനസംഘടനയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള സാധ്യതയും ഉണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ക്യബിനറ്റ് പദവിയിലെത്തും. ഡി.എം.കെയില്‍ നിന്നും ടി.ആര്‍ ബാലുവിനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യം ഇല്ല. ഇളങ്കോവന്‍ മന്ത്രിസഭയില്‍ എത്തിയേക്കും. സഹമന്ത്രിയായ പളനി മാണിക്യത്തിന് സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick