കേപ്ടൗണ്‍: വന്‍ജയത്തോടെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 282 റണ്‍സിന്റെ വന്‍ ജയത്തോടെ രണ്ടാം മത്സരവും നേടിയാണ് മൂന്നു മത്സര പരമ്പര കൈയിലാക്കിയത്. ജയിക്കാന്‍ 507 റണ്‍സ് വേണ്ടിയിരുന്ന ലങ്ക 224ല്‍ കൂടാരം കയറി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാമത്തേതില്‍ ആറും ഉള്‍പ്പെടെ പത്തു വിക്കറ്റെടുത്ത കാഗിസൊ റബഡയാണ് കളിയിലെ താരം. സ്കോര്‍: ദക്ഷിണാഫ്രിക്ക – 392, 224/7 ഡിക്ല., ശ്രീലങ്ക – 110, 224.
നാലിന് 134 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ ലങ്കയുടെ പോരാട്ടം വേഗം അവസാനിച്ചു. തലേന്ന് ക്രീസിലുണ്ടായിരുന്ന നായകന് ഏയ്ഞ്ചലോ മാത്യൂസും (49), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് ചണ്ഡിമലും (30) മടങ്ങിയതോടെ പതനം വേഗത്തിലായി. രംഗന ഹെറാത്ത് 35 റണ്‍സുമായി പുറത്താകാതെ നിന്നു. വെര്‍നോണ്‍ ഫിലാന്‍ഡര്‍ മൂന്നും കേശവ് മഹാരാജ് ഒന്നും വിക്കറ്റെടുത്തു. മൂന്നാം ടെസ്റ്റ് 12 മുതല്‍ ജൊഹാന്നസ്ബര്‍ഗില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: