പൂനെ: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്. 3.20 മീറ്റര്‍ ചാടി ആര്‍ഷ ബാബു പൊന്നണിഞ്ഞപ്പോള്‍ ദിവ്യ മോഹന്‍ 3.10 മീറ്റര്‍ ചാടി വെള്ളി നേടി.
കണ്ണൂര്‍ ആലക്കോട് കൊടക്കനാല്‍ ബാബുവിന്റെയും ആന്‍സിയുടെയും മകളാണ് ആര്‍ഷ. ദേശീയ സ്കൂള്‍ മീറ്റില്‍ ആര്‍ഷയുടെ ആദ്യ സ്വര്‍ണ്ണമാണിത്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ ആര്ഷക്ക് വെള്ളിയായിരുന്നു. ദിവ്യയ്ക്കായിരുന്നു സ്വര്‍ണ്ണം.
ലോങ്ജമ്പില്‍ മൂന്ന് മെഡലും മലയാളികള്‍ സ്വന്തമാക്കി. കേന്ദ്രീയ വിദ്യാലയത്തെ പ്രതിനിധീകരിച്ചിറങ്ങിയ ശ്രീ ശങ്കര്‍ പുതിയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞപ്പോള്‍ കേരളത്തിനായി ഇറങ്ങിയ അഖില്‍. ടി.വി. അമല്‍ ടി.പി. എന്നിവര്‍ വെള്ളിയും വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: