ഹോം » പ്രാദേശികം » കോട്ടയം » 

കക്കൂസ് മാലിന്യം വഴിയരികില്‍ തള്ളിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

January 7, 2017

മറവന്‍തുരുത്ത് : കൃഷീഭവനും വിദ്യാലയത്തിനും സമീപം പതിവായി കക്കൂസ് മാലിന്യം തള്ളിയിരുന്ന ചേര്‍ത്തല തൈക്കട്ട്‌ശേരി സ്വദേശികളെയൂം വാഹനവും തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് ചാര്‍ജ് ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി പതിവായി ഇവിടെ രാത്രി സമയത്ത് കക്കൂസ് മാലിന്യം തള്ളി കടന്നുപോയിരുന്ന വാഹനം അന്‍സാരിഹംസ,ശരത്ത്,ഹരി,സിനിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ പതിയിരുന്ന് പിടികൂടുകയായിരുന്നു. തടയുന്നതിനിടയില്‍ വാഹനം നാട്ടുകാരെ ഇടിച്ചിട്ട് കടന്നുപോകാനും ശ്രമമുണ്ടായി.
പോലീസ് സ്റ്റേഷനില്‍ തടിച്ച്കൂടിയ ജനത്തിന്റെ ആവശ്യപ്രകാരം വെള്ളമടിച്ച് ക്ലീന്‍ ചെയ്തു. പ്രതികളുടെ സുരക്ഷയെ ഭയന്ന് പോലീസ് തന്നെ ക്ലീന്‍ ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick