റേഷന്‍ പ്രതിസന്ധി: ബിജെപി സമരമുഖം തുറക്കുന്നു

Friday 6 January 2017 10:09 pm IST

അയ്മനം: റേഷന്‍ വിതരണം ചെയ്യാതെ പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ പട്ടിണിക്കിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പുതിയ സമരമുഖം തുറക്കുന്നു. ബിജെപി അയ്മനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലുമടയില്‍ റേഷന്‍കടയ്ക്ക് മുന്നില്‍ കപ്പ പുഴുങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടാണ് സമരം. ഇന്ന് വൈകിട്ട് 5ന് ജില്ലാ പ്രസിഡന്റ് എന്‍.ഹരി പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും ജില്ലാ സെക്രട്ടറിയുമായ എം.വി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ, മണ്ഡലം ഭാരവാഹികള്‍ സംസാരിക്കും.