ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ ബിജെപി പ്രതിഷേധിച്ചു

Friday 6 January 2017 10:10 pm IST

കോട്ടയം: ബിജെപി മേഖല പ്രചരണയാത്രയുടെ ഭാഗമായി അതിരമ്പുഴ പഞ്ചായത്ത് സമിതി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. അതിരമ്പുഴ പള്ളി മൈതാനിയില്‍നിന്നും ആരംഭിച്ച പ്രകടനം കോട്ടമുറി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നീണ്ടൂര്‍ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കെ.ശശീന്ദ്രന്‍,ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് പി.ദിലീപ്, മണ്ഡലം കമ്മിറ്റിയംഗം എന്‍.കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.