1956 കാലങ്ങളിൽ, മലയാള സാഹിത്യലോകത്ത് നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തേയും, കേരളത്തേയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു.
എൻ.എൻ.ബൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇലപ്പച്ച ക്രിയേഷൻസിനുവേണ്ടി അഡ്വ. കെ.വി. ഗണേഷ്കുമാർ നിർമ്മിക്കുന്ന രാജലക്ഷ്മിയുടെ ചിത്രീകരണം അമ്പലപ്പുഴയിലായിരിക്കും.
സോണിയ മൽഹാറാണ് രാജലക്ഷ്മിയായി വേഷമിടുന്നത്. 1930-ൽ ജനിച്ച്, അമ്പത്താറിൽ, മാതൃഭൂമി അഴ്ചപ്പതിപ്പിൽ ‘മകൾ’ എന്ന നീണ്ടകഥയിലൂടെ ശ്രദ്ധേയായ രാജലക്ഷ്മി, സത്യസന്ധമായ എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചതുകൊണ്ട് പലരുടെയും ശത്രുതയ്ക്ക് പാത്രമായി. തുടർന്ന് രണ്ട് വർഷത്തോളം അവർ എഴുതിയില്ല. എഴുത്തുകാരിയായി സമുഹത്തോട് പ്രതികരിക്കാനാവാതെ രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു.
കഥ – പി.കെ. ഭാഗ്യലക്ഷ്മി, തിരക്കഥ, സംഭാഷണം – ഗാത്രി വിജയ്, ക്യാമറ – ദീപു ശ്രീരാഗം, ഗാനങ്ങൾ, സംഗീതം, പശ്ചാത്തലസംഗീതം – രാജീവ് ആലുങ്കൽ, എഡിറ്റിംഗ്, ഗ്രാഫിക്സ് – രതീഷ് രാജപ്പൻ, കവിത – വി.പി. ഉമാദേവി, അസോസിയേറ്റ് ഡയറക്ടർ – അനൂപ് മാവറ, അജീഷ് ചന്ദ്രൻ. രവി വാഴയിൽ, വേണു അമ്പലപ്പുഴ, അയ്മനം സാജൻ, ജിജോ, സിജാ ജോർജ്ജ്, ഷേർളി പുലിച്ചൂർ, സുനു കൃഷ്ണ, പ്രിയാ വേണു, ദൃശ്യ രാജ്, ചെമ്പകവല്ലി തമ്പുരാട്ടി എന്നിവർ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: