തൊടുപുഴ: പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ കഥ പറഞ്ഞ യുപി വിഭാഗം സംസ്കൃത നാടകത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് യുപിഎസ് സ്കൂളിന് കിരീടം. വയം ജലജാഹ എന്നായിരുന്നു നാടകത്തിന്റെ പേര്. നാടക മത്സരത്തിലെ മികച്ച നടനും നടിയുമായി ഇതേ നാടകത്തിലെ തന്നെ ശ്രീഹരി സാജനും ആര്‍ച്ച രാജലക്ഷ്മിയും തിളങ്ങി. മനുഷ്യനും പ്രകൃതിയും ഒന്നു ചേരുന്ന സുന്ദരമായ കാഴ്ചയോടെയാണ് നാടകം സമാപിക്കുന്നത്.
മനുഷ്യനായി ശ്രീഹരി സാജനും പ്രകൃതിയായി അര്‍ച്ചിതയും വേഷമിട്ടു. ആകാശ് ജോര്‍ജ്, സോനമോള്‍ ബിനോയി, ബിന്‍സി ഷാജി, അപര്‍ണ ടി.എസ്, റോസ് മരിയ ജോജോ എന്നിവരാണ് മറ്റ് താരങ്ങള്‍.
സ്കൂളിലെ തന്നെ സംസ്കൃത അധ്യാപകന് അനീഷ് ആനന്ദാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: