തൊടുപുഴ: വഴിത്തല തൃക്കേക്കുന്ന് മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 9,10,11 തീയതികളില്‍ നടക്കും.
തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കാവനാട്ട് പരമേശ്വരന് നമ്പൂതിരിയും മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ് ജി നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. 9ന് രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 5.15ന് നിര്‍മ്മാല്യദര്‍ശനം, 8ന് തിരുമുമ്പില്‍ പറവയ്പ്പ്, 10.30ന് ഉച്ചപൂജ, വൈകിട്ട് 4.30ന് പറവയ്പ്പ്, 6.30ന് ദീപാരാധന. 10ന് രാവിലെ പതിവ് പൂജകള്‍, 8.30 മുതല്‍ ശീവേലി എഴുന്നള്ളിപ്പ്, പറവയ്പ്പ്, 12ന് ഇറക്കി എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് കാഴ്ചശീവേലി, പറവയ്പ്പ്, 6.30ന് ദീപാരാധന, തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെയും ചെണ്ടമെളത്തിന്റെയും അകമ്പടിയോടെ വഴിത്തല ടൗണില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, 9.30ന് ഇറക്കി എഴുന്നള്ളിപ്പ്. 11ന് രാവിലെ പതിവ് പൂജകള്‍, 7.15ന് കലശം, 8ന് ശീവേലി എഴുന്നള്ളിപ്പ്, പറവയ്പ്പ്, 12.30ന് ഇറക്കി എഴുന്നള്ളിപ്പ്, 1ന് പ്രസാദഊട്ട്, വൈകിട്ട് 4ന് കാഴച ശീവേലി, പറവയ്പ്പ്, 6.30ന് ഇറക്കി എഴുന്നള്ളിപ്പ്, വിശേഷാല്‍ ദീപാരാധന, 7.30ന് തിരുവാതിരകളി, 8 മുതല്‍ സൂപ്പര്‍ കോമഡി മെഗാഷോ, രാത്രി 12ന് ഉമാമഹേശ്വര പൂജ, 1ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: