ഹോം » പ്രാദേശികം » കോട്ടയം » 

സിപിഎം ഭരിക്കുന്ന അര്‍ബ്ബന്‍ ബാങ്കില്‍ സിഐറ്റിയുവിന്റെ സമര പ്രഖ്യാപനം

January 7, 2017

കോട്ടയം: ഇടതുപക്ഷം ഭരണം നടത്തുന്ന കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക്.
ചെയര്‍മാന്റെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കുക, ജീവനക്കാര്‍ക്കെതിരെയുള്ള ഭരണസമിതിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സീനിയോരിട്ടി ലിസ്റ്റ് പ്രസിദ്ധീകരിക്കുക, സീനിയോറിട്ടി അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കുക, ട്രേഡു യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
ചിങ്ങവനത്തുള്ള ബാങ്കിന്റെ ബ്രാഞ്ചിനു മുന്‍പിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ബോര്‍ഡ് വായിച്ച് പൊതുജനങ്ങള്‍ പ്രതികരിക്കുവാന്‍ തുടങ്ങിയിരുന്നു. ഇടതുഭരണത്തില്‍ ഇടതു യൂണിയന്‍ ജനാധിപത്യ സംരക്ഷണത്തിനായി സമരം ചെയ്യുന്നെങ്കില്‍ ഇവിടെ ഫാഷിസവും ഏകാധിപത്യവുമാണ് നടക്കുന്നതെന്നായിരുന്നു പൊതുജന സംസാരം. ഇതേതുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കള്ളില്‍ ബോര്‍ഡ് ഇവിടെനിന്നും അപ്രത്യക്ഷമായി.

Related News from Archive
Editor's Pick