ഹോം » പ്രാദേശികം » കോട്ടയം » 

വിപിഎംഎസ് കളക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി

January 7, 2017

കോട്ടയം: വിപിഎംഎസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപിഎംഎസ് സ്ഥാപകദിനമായ ജനുവരി 6ന് കോട്ടയം കളക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി. പട്ടികജാതി ലിസ്റ്റില്‍നിന്ന് സമുദായങ്ങളെ ഒഴിവാക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക, സംസ്ഥാനത്തെ പട്ടികജാതി സംവരണം 10 ശതമാനത്തില്‍നിന്നും കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന 22 ശതമാനമായി വര്‍ദ്ധിപ്പിക്കുക, ദേവസ്വം ബോര്‍ഡ് സ്‌കൂളുകളേയും കോളേജുകളേയും കൂടി ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ വിപിഎംഎസ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. ശശീന്ദ്രന്‍, , ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ശുഭലന്‍, ആള്‍ കേരള വര്‍ണ്ണവ സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീനിവാസബാബു, ഹിന്ദു സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി സത്യസീലന്‍, ഭരതന്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ.പി. ഗോപി, ആള്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് തമ്പി വട്ടശ്ശേരി, വണ്ണാര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി മധുസൂദനന്‍, കേരള പുലയര്‍ മഹാസഭ കോട്ടയം ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, വിപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍. ബാബു, സി. കുഞ്ഞുമോന്‍, സാബു ദാമോദരന്‍, വി.എന്‍. ഷാജി, ശിവദാസ് മാമ്പള്ളില്‍, പാച്ചല്ലൂര്‍ സുരേന്ദ്രന്‍, വി.ജി. അജയകുമാര്‍, ബിജു പായിപ്പാട് , ടി.എന്‍. മധു, ഷൈനി മധു, പി.എസ്. ഷിബു, പീതാംബരന്‍, പി.ജി. സുകു, ടി.കെ. സരോജിനി, പി.എന്‍. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick