ഹോം » പ്രാദേശികം » വയനാട് » 

ബത്തേരി ബൈപ്പാസ് റോഡ് പ്രാവർത്തികമാക്കണം: പെൻഷണേഴ്സ് സംഘ്

January 8, 2017

കൽപ്പറ്റ.ബത്തേരിയിലെ ഗതാഗത കുരിക്കിന് ആശ്വാസമാവുന്ന ബൈപ്പാസ് റോഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. സ്ഥലം എം.എൽ.എ ഇക്കാര്യത്തിൽ ഉദാസീന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് പെൻഷണേഴ്സ് സംഘ് ബത്തേരി ബ്ലോക്ക് ആരോപിച്ചു.വയനാടിന്റെ വികസന കാര്യങ്ങളിൽ ജനപ്രതിനിധികൾക്ക് താൽപ്പര്യമില്ലാത്തതിന്റെ ഉദാഹരണമാണ് ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ബത്തേരിയിൽ ഗതാഗത കുരിക്കിന് പരിഹാരം കാണാതിരിക്കുന്നത് .ബത്തേരി ടൗൺ ഗതാഗത കുരിക്ക് തുടങ്ങി വർഷങ്ങളേറെയായിട്ടും നാട്ടുകാരുടെ വോട്ടു വാങ്ങിജയിച്ച എം.എൽ.എമാർ ബധിരരും ഊമകളുമായി ഇനിയും നടിക്കരുതെന്നും ബത്തേരി പെൻഷണേഴ്സ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി പി.പി.ശശീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു കൊണ്ട് അഭ്യർത്ഥിച്ചു.ഇ.കെ: കുഞ്ഞികൃഷ്ണൻ ,ടി.ജി.ബാബുരാ ജേന്ദ്രനാഥ് ,പി.സ്വാമിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Related News from Archive
Editor's Pick