ഹോം » പ്രാദേശികം » വയനാട് » 

മധ്യവയസ്‌ക്കന്റെ മൃതദേഹം തോട്ടില്‍

January 8, 2017

 

കല്‍പ്പറ്റ: വനവാസി മധ്യവയസ്‌ക്കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കാവുമന്ദം താഴയിടം കോളനിയിലെ കേശവന്റെ (55) മൃതദേഹമാണ് ഞായറാഴ്ച വൈകീട്ട് സമീപമുള്ള തോട്ടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിക്ക് കേശവനെ കാണാതായിരുന്നു. ഇന്നലെ നടപ്പുവഴിയോടു ചേര്‍ന്നുള്ള തോടിന്റെ അരികില്‍ മുറുക്കാന്‍ പൊതിയും ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കിട്ടിയത്. നടന്നുപോകുന്നതിനിടെ കേശവന്‍ കാല്‍വഴുതി തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. കല്‍പ്പറ്റ ഫയര്‍ സ്‌റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ പി.സി. ജയിംസ്, ഫയര്‍മാന്‍ ഷറഫുദീന്‍, ഹോംഗാര്‍ഡ് ശിവദാസന്‍ എന്നിവരാണ് മൃതദേഹം പുറത്തെടുത്തത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വയനാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick