മൂന്നാര്‍: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് വനപാലകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.
ശനിയാഴ്ച പകല്‍ മൂന്നാര്‍-ആലുവ റോഡില്‍ മാങ്കുളം 50-ാം മൈലിലാണ് സംഭവം. ഇവിടെ വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് തോടിന് കുറുകെ താല്‍ക്കാലിക ചപ്പാത്ത് നിര്‍മ്മിച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവെടുപ്പിനെത്തിയ മാങ്കുളം റേഞ്ചിലെ കല്ലാര്‍ ഡിവിഷണില്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് സമീപവാസികളായ മൂന്ന് പേര് കയ്യേറ്റ ശ്രമം നടത്തിയത്. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ബലമായി പിടിച്ച് വാങ്ങിച്ചു എന്നാണ് പരാതി.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയതിനും കയ്യേറ്റ ശ്രമത്തിനുമാണ് കേസ്. രണ്ട് ഉദ്യോഗസ്ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് എസ്ഐ ജിതേഷ്കുമാര്‍ പറഞ്ഞു. ഏറെകാലമായി തകര്‍ന്ന് കിടന്ന റോഡ് നന്നാക്കിയതോടെ 25 കിലോ മീറ്ററോളം ദൂരത്തിന്റെ കുറവാണ് മൂന്നാര്‍-ആലുവ യാത്രയില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: