ആലപ്പുഴ: മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ ഗജരാജന്‍ മുല്ലയ്ക്കല് ബാലകൃഷ്ണന് മലയാള മാതംഗ പതക്കം നല്കി ആദരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മുല്ലയ്ക്കല് ബാലകൃഷ്ണന് സഹകേസരി പതക്കത്തില്‍ നിന്നാണ് മലയാള മാതംഗ പതക്കം നല്‍കിയത്.
മാവേലിക്കര കണ്ണമംഗലം മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ക്ഷേത്രയോഗം വെറ്ററിനറി ഡോക്ടര്‍ ഡി.ആര്. ശശീന്ദ്രദേവാണ് പതക്കം ബാലകൃഷ്ണന് നല്കി ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: