ഹോം » പ്രാദേശികം » കോട്ടയം » 

നാരായണീയ തത്വസമീക്ഷാസത്രം സമാപിച്ചു

January 9, 2017

കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ നടന്നുവന്ന നാരായണീയസത്രം സമാപിച്ചു. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി മുപ്പതോളം ആചാര്യന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമാപനസമ്മേളനത്തില്‍ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി.
മഠം ഭരണസമിതി വൈസ് പ്രസിഡന്റ് സി.പി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഗരുഡധ്വജാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. വയപ്രം വാസുദേവപ്രസാദ് കേശാദിപാദവര്‍ണ്ണന നടത്തി. ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി, ബി.വി.എന്‍.നമ്പൂതിരി, എസ്.എന്‍.നമ്പൂതിരി, എം.വി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
സത്രത്തില്‍ നാരായണീയശ്ലോകങ്ങള്‍ ആസ്പദമാക്കി ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി രൂപപ്പെടുത്തിയ തിരുവാതിര ആദ്യമായി അരങ്ങിലെത്തി. നാരായണീയ അക്ഷരശ്ലോകസദസ്സും ഇതിനോടനുബന്ധിച്ചു നടന്നു.
സമാപനസമ്മേളനത്തിന് ശേഷം വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥസ്വാമിയാര്‍ ധ്വാജാവരോഹണം ചെയ്തതോടെ സത്രത്തിന് പരിസമാപ്തിയായി. അടുത്ത നാരായണീയസത്രം 2018 ജനുവരി 1ന് തുടങ്ങി 7ന് സമാപിക്കുമെന്ന് ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി അറിയിച്ചു.

Related News from Archive
Editor's Pick