ഹോം » പ്രാദേശികം » കോട്ടയം » 

തുഞ്ചന്‍ദിനാചരണവും ചെമ്പകശേരി അനുസ്മരണവും നടത്തി

January 9, 2017

കുടമാളൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തുഞ്ചന്‍ദിനാചരണവും ചെമ്പകശേരി അനുസ്മരണവും നടത്തി. തപസ്യ കുടമാളൂര്‍ യൂണിറ്റ് പ്രസിഡന്റ് ടി.എന്‍.ശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. രാജാ ശ്രീകുമാരവര്‍മ്മ ചെമ്പകശേരി രാജവംശത്തിലെ അവസാന കണ്ണിയായിരുന്ന മിത്രന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് അനുസ്മരണം നടത്തി. രാഷ്ട്രീയ അരാജകത്വത്തിന്റെ അവഗണന ഏറ്റുവാങ്ങിയ വ്യക്തിത്വവും പൊയ്മുഖങ്ങളില്ലാത്ത ലളിത ജീവിതത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹമെന്ന് ശ്രീകുമാരവര്‍മ്മ പറഞ്ഞു. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കനവമന്ദിരം പങ്കജാക്ഷന്‍ തുഞ്ചന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷന്‍ കുടമാളൂര്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ജയദേവ്, ഗ്രാമപഞ്ചായത്തംഗം എം.എസ്.ജയകുമാര്‍, എം.ബി.സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick