ഹോം » പ്രാദേശികം » എറണാകുളം » 

പരിസ്ഥിതി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജനകീക സദസ്സ്

January 9, 2017

കളമശേരി: ഐഎസ്ആര്‍ഒ മാലിന്യത്തിനെതിരെ പ്രതികരിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഏലൂര്‍ പാതാളം കവലയില്‍ ജനകീക സദസ്സ് നടന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവ് യോഗം ഉദ്ഘാടനം ചെയ്തു. എ.ബി. ഗോപിനാഥ്, സുബൈദ ഹംസ, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കീഴ്മാട് നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ യൂണിറ്റില്‍ ഉണ്ടാകുന്ന മാലിന്യം കടലില്‍ ഒഴുക്കിക്കളയാന്‍ ബോട്ടില്‍ കൊണ്ടു പോകുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ബിനാനിപുരം പോലീസ് പീഡിപ്പിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Related News from Archive
Editor's Pick