ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ഷംനകേസ് മനുഷ്യവകാശ കമ്മീഷന്‍ 11ന് പരിഗണിക്കും

January 9, 2017

കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ വിദ്യാര്‍ത്ഥിനി ഷംന മരിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മനുഷ്യവകാശ കമ്മീഷന്‍ 11 ന് പരിഗണിക്കും. ചികിത്സാ വീഴ്ചയും അത് മറയ്ക്കാനായി ആലുവയിലെ സ്വകാര്യ ആശുപത്രിയുമായി ഗൂഡാലോചന നടത്തിയെന്നുമാണ് ഷംനയുടെ അച്ഛന്റെ ആരോപണം. ജൂലൈ 18നാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍, സഹപാഠികള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം വൈകിട്ട് 4 മണിയോടെ മരിച്ച വിദ്യാര്‍ത്ഥിനിയെ മരിച്ചില്ലെന്ന് വരുത്താനായി രേഖകള്‍ തിരിത്തിയതായും കണ്ടെത്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick