ഹോം » പ്രാദേശികം » എറണാകുളം » 

ഭാരതീയ ധര്‍മ്മത്തിന്റെ ദ്വിഗ് വിജയമായിരുന്നു സ്വാമി വിവേകാനന്ദന്‍: പി. നാരായണന്‍

January 9, 2017

കൊച്ചി: ഭാരതീയ ധര്‍മ്മത്തിന്റെ ദ്വിഗ് വിജയമായിരുന്നു സ്വാമി വിവേകാനന്ദന്റെ അമേരിക്കയിലെ പ്രസംഗമെന്ന് ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന്‍. വിവേകാനന്ദ ധര്‍മ്മ പ്രചരണ സംഘം സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ഉത്സവം 2017ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിന്റെ ദരിദ്രകാലത്താണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഭാരത പര്യടനത്തിലൂടെ നേടിയതാണ്. ഭാരതത്തിലെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്ക് ആരംഭംകുറിച്ചത് വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളാണ്. സ്വാമി വിവേകാനന്ദന്റെ പേരില്‍ നിരവധി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ പലരും കാലക്രമേണ വിവേകാനന്ദന്റെ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും പി.നാരായണന്‍ കുറ്റപ്പെടുത്തി.
വിവേകാനന്ദ ധര്‍മ്മ പ്രചരണസംഘം പ്രസിഡന്റ് വി.രാധാകൃഷ്ണ ഭട്ജി അധ്യക്ഷനായിരുന്നു. മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവയെന്ന് വിവേകാനന്ദന്‍ പഠിപ്പിച്ചു. ഇത് മനസ്സിലാക്കി വേണം നാം പ്രവര്‍ത്തിക്കാനെന്ന് ഭട്ജി പറഞ്ഞു. ചടങ്ങില്‍ ജേതാക്കളെ ആദരിക്കള്‍, വിദ്യാഭ്യാസ ധനസഹായം, വിധവാ പെന്‍ഷന്‍, പുരസ്‌കാര വിതരണം, ചികിത്സാ സഹായം തുടങ്ങിയവ വിതരണം ചെയ്തു. ജി.എസ്.എസ് സംഘം സെക്രട്ടറി പ്രൊഫ.കെ.കെ.ഹരിപെ ആശംസയര്‍പ്പിച്ചു. സംഘം വൈസ് പ്രസിഡന്റ് ബി.എസ്. ഉപേന്ദ്രന്‍, സ്വാഗതവും ഭരണസമിതി അംഗം ടി.ആര്‍ കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick