ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. സേനയുടെ അഖ്നൂര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു (ജിആര്‍ഇഎഫ്) നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
അഖ്നൂര്‍ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് എഞ്ചിനീയറിംഗ് വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്കുള്ളത്. സ്ഥലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണ, അറ്റകുറ്റപണികളുടെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) പ്രധാന വിഭാഗമാണ് ജിആര്‍ഇഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: