ഒപ്പന മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ ഡിഡിഇ ഓഫീസ് ജീവനക്കാരനും വാഹന ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഒപ്പന മത്സരത്തിന്റെ ഫലം വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഒരു സംഘം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തിനിടെയാണ് ഒരു സംഘമാളുകള്‍ ഡിഡിഇ ഓഫീസ് ജീവനക്കാരനായ അബ്ദുള്‍ ജലീലിനെ മര്‍ദ്ദിച്ചത്.
വിധികര്‍ത്താക്കളെ കൊണ്ടുപോകുന്നതിനായി എത്തിയ വാഹന ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഡിഡിഇ ഓഫീസ് ജീവനക്കാര്‍ സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ കലോത്സവ നഗരിയില്‍ പ്രകടനം നടത്തി. അദ്ധ്യാപകരും പ്രതിഷേധത്തില്‍ പങ്കാളികളായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: