കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ചേവായൂരിനും കോഴിക്കോട് സിറ്റിയ്ക്കും കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരു ഉപജില്ലകളും ചാമ്പ്യന്മാരായത്.
യുപി വിഭാഗത്തില്‍ ചേ വായൂര് സബ് ജില്ലയാണ് ഒന്നാമത്. ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും കോഴിക്കോട് സിറ്റിയാണ് ഒന്നാമത്.
യുപി വിഭാഗത്തില്‍ 155 പോയിന്റാണ് ചേവായൂര്‍ നേടിയിരിക്കുന്നത്. 142 പോയന്റുമായി ബാലുശ്ശേരി രണ്ടാം സ്ഥാനത്തും 140 പോയിന്റുമായി വടകര മൂന്നാം സ്ഥാനത്തുമാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 351 പോയിന്റാണ് കോഴിക്കോട് സിറ്റി നേടിയിരിക്കുന്നത്. 350 പോയിന്റോടെ കൊയിലാണ്ടി തൊട്ടുപിന്നിലുണ്ട്. 341 പോയിന്റ് നേടിയ ചേവായൂരാണ് മൂന്നാം സ്ഥാനത്ത്.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 336 പോയിന്റാണ് കോഴിക്കോട് സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. 312 പോയി ന്റുമായി ബാലുശ്ശേരി രണ്ടാം സ്ഥാനത്തും 290 പോയിന്റുമായി കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമുണ്ട്. സംസ്കൃതോത്സവത്തില്‍ ബാലുശ്ശേരി, കൊയിലാണ്ടി ഉപജില്ലകള്‍ 71 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും കോഴിക്കോട് സിറ്റി 66 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: