ഹോം » വാര്‍ത്ത » ഭാരതം » 

പാര്‍ട്ടി ചിഹ്നമായി ‘സൈക്കിള്‍’ വേണം; മുലായവും സംഘവും ഇലക്ഷന്‍ കമ്മീഷനെ കണ്ടു

വെബ് ഡെസ്‌ക്
January 9, 2017

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ തമ്മിലടിക്കിടെ മുലായം സിംഗ് യാദവും സംഘവും ഇലക്ഷന്‍ കമ്മീഷനെ കണ്ടു. പാര്‍ട്ടി ചിഹ്നമായ ‘സൈക്കിള്‍’ തങ്ങള്‍ക്ക് തന്നെ അനുവദിക്കണമെന്ന ആവശ്യവുമായാണ് മുലായവും കൂട്ടരും കമ്മീഷനെ കണ്ടത്.

ശിവ്പാല്‍ യാദവും അമര്‍ സിംഗും അദ്ദേഹത്തോടൊപ്പം എത്തി. സൈക്കിള്‍ ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന സത്യവാങ്മൂലവും മുലായം കമ്മീഷനില്‍ സമര്‍പ്പിച്ചു.

പാര്‍ട്ടിയിലെ അധികാര വടംവലിക്കിടെ മകന്‍ അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനും തമ്മിലടി തുടങ്ങിയത്. യഥാര്‍ഥ എസ്പി തങ്ങളാണെന്നും സൈക്കിള്‍ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്നും അഖിലേഷ് വിഭാഗവും കമ്മീഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick