ഹോം » ഭാരതം » 

ജയലളിതയുടെ ചികിത്സാ രേഖകൾ ഹാജരാക്കാൻ തയാറെന്ന് അപ്പോളോ

വെബ് ഡെസ്‌ക്
January 9, 2017

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ, ഹർജിക്കാരന് എന്ത് താത്പര്യമാണുളളതെന്ന് കോടതി ആരാഞ്ഞു. രക്ത ബന്ധമുള്ളവരാരും തന്നെ ഇതുവരെ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എഐഎഡിഎംകെ പ്രവർത്തകനാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ തുടർനടപടികൾ അടുത്തമാസം 23വരെ വേണ്ടെന്നും കോടതി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയ്ക്ക് നല്‍കാമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മാസത്തിലേറെ ജയലളിത ഇവിടെ ചികിത്സയിലായിരുന്നു. ജയലളിതയുടെ ആശുപത്രിവാസത്തിലെ രഹസ്യ സ്വഭാവം പലരിലും സംശയം ഉളവാക്കിയിട്ടുണ്ട്. ചലച്ചിത്രതാരം ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുകയും ചെയ്തു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick