രാജാക്കാട്: രാജാക്കാട് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. അസാം സ്വദേശി മജാലുദ്ദീനെയാണ് ഞായറാഴ്ച രാത്രി രാജാക്കാടുള്ള മത്തായി എന്നയാളുടെ ആക്രിക്കടയില്‍ വച്ച് കൊലപ്പെടുത്താന്‍ നാല്‍വര്‍ സംഘം ശ്രമിച്ചത്. സംഭവത്തില്‍ ബിബീഷ്, വിഷ്ണു, എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പോലീസ് പിടികൂടിയത്.
അപ്പു എന്നയാളെ പിടികൂടാനുണ്ട്. ആക്രിക്കടയിലെ ജീവനക്കാരനാണ് മജാലുദ്ദീന്. ആക്രിക്കടയില്‍ എത്തിയ പ്രതികള്‍ മജാലുദ്ദീനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: