മലയാള പ്രസംഗം ഹയര്‍സെക്കണ്ടറിയില്‍ ഹാര്യ രാജേന്ദ്രന്‍

Monday 9 January 2017 9:00 pm IST

തൃക്കരിപ്പൂര്‍: സ്ത്രീ സുരക്ഷയും സമൂഹവും എന്ന വിഷയത്തില്‍ മലയാള പ്രസംഗത്തില്‍ ബല്ല ഈസ്റ്റിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഹാര്യ രാജേന്ദ്രന്‍ ഒന്നാം സ്ഥാനം നേടി. സ്ത്രീ സമത്വത്തെ കുറിച്ചും ശബരിമല ക്ഷേത്ര പ്രവേശനം പോലുള്ള വിഷയത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വിശ്വാസങ്ങള്‍ മാനിക്കപ്പെടണമെന്നും അതോടൊപ്പം നിയമപരിരക്ഷ ഉറപ്പാക്കണമെന്നും തന്റെ പ്രസംഗ ശൈലിയിലൂടെ ഹാര്യ സമര്‍ത്ഥിച്ചു. കഴിഞ്ഞവര്‍ഷം അപ്പീലിലൂടെ ഇംഗ്ലീഷ് പ്രസംഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണയും ഇംഗ്ലീഷ് പ്രസംഗത്തില്‍ മത്സരിക്കുന്നുണ്ട്. പുല്ലൂരിലെ രാജേന്ദ്രന്റെയും ഗീതയുടേയും മകളാണ് ഹാര്യ.