മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടാകുന്നത് നോട്ട് നിരോധിച്ചതുകൊണ്ടാണോ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഭരണപരാജയവും അഴിമതിയും മറക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുകയാണ് ഇടതും വലതും. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കേന്ദ്ര വികസന പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്നതായും സുരേന്ദ്രന് പറഞ്ഞു. ബിജെപി മേഖല പ്രചരണ യാത്രക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നുസുരേന്ദ്രന്. മണ്ഡലം പ്രസിഡണ്ട് പി.എം.ജയകുമാര്‍ അദ്ധ്യക്ഷനായി. കെ.ശ്രീനിവാസന്, എ.കെ.നസീര്‍, ജയന്, നന്ദകുമാര്‍, എന്‍.ശിവരാജന്, സി.കൃഷ്ണകുമാര്‍, ജിജിജോസഫ്, എം.എസ്.സംപൂര്‍ണ, കെ.നാരായണന്, പി.വേണുഗോപാല്‍, ഇ.കൃഷ്ണദാസ്, കെ.സുകുമാരന്‍, ബി.മനോജ്, ടി.എന്‍.സുധീഷ് തുടങ്ങിയവരും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജാഥക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: