ഹോം » പ്രാദേശികം » കോട്ടയം » 

തിരുവാതിര മഹോത്സവം

January 10, 2017

പെരുന്ന: കീഴ്കുളങ്ങര ശ്രീമഹാദേവക്ഷേത്രത്തില്‍ 11ന് തിരുവാതിര മഹോത്സവം ആഘോഷിക്കും. തിരുവാതിര പൂജാ ചടങ്ങുകളുടെ മുഖ്യ കാര്‍മികത്വം ക്ഷേത്രം മേല്‍ശാന്തി കുറിച്ചി പുതുമന ഇല്ലത്ത് പി.കെ.ശ്രീകുമാര്‍ നമ്പൂതിരി നിര്‍വഹിക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 7ന് പുരാണ പാരായണം, 7.30ന് വിശേഷാല്‍ തിരുവാതിര പൂജ, ദാമ്പത്യ ഐക്യ പൂജ, വൈകിട്ട് 6.45ന് വിശേഷാല്‍ ദീപാരാധന, 8.30 മുതല്‍ തിരുവാതിര പുഴുക്ക് വിതരണം, 9.30 മുതല്‍ തിരുവാതിരകളി.
മാടപ്പള്ളി: ശ്രീഭഗവതീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 10,11 തീയതികളില്‍ ദേവസ്വത്തിന്റെയും മാതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കും. 10ന് രാത്രി 8ന് ഏട്ടങ്ങാടി. 11ന് വൈകിട്ട് 7.30 മുതല്‍ തിരുവാതിര ആഘോഷം. മാതൃസമിതി കണ്‍വീനര്‍ രാജലക്ഷ്മി പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ശാന്ത.എസ്.പിള്ള മുഖ്യ പ്രഭാഷണം നടത്തും, തുടര്‍ന്ന് തിരുവാതിര കളി. 12ന് പാതിരാപ്പൂ ചൂടല്‍ തുടര്‍ന്ന് തിരുവാതിരപുഴുക്ക് വിതരണം.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick