ഹോം » കുമ്മനം പറയുന്നു » 

അന്വേഷണസംഘം രൂപീകരിക്കണം: കുമ്മനം

January 10, 2017

നാദാപുരം: തിരുവില്വാമലയിലുള്ള പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ വീട് ഇന്നലെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായായിരുന്നു അദ്ദേഹം. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കാന്‍ അധികൃതരും പോലീസും ജാഗ്രതകാണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകന്‍ നഷ്ട്ടപ്പെട്ട രക്ഷിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. മുഖമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ എം.പി. രാജന്‍, പി. ജിജേന്ദ്രന്‍ തുടങ്ങിയ നേതാക്കളും കുമ്മനത്തിനോടൊപ്പം ഉണ്ടായിരുന്നു.

Related News from Archive
Editor's Pick