ഹോം » പ്രാദേശികം » എറണാകുളം » 

മെട്രോ: സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു

January 10, 2017

കൊച്ചി: മെട്രോ സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു. മെട്രോ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മെട്രോ പാതയുടെയും കോച്ചുകളുടെയും സുരക്ഷയാണ് പ്രധാനമായും പരിശോധിക്കുന്നത്. കോച്ചുകളിലെ യാത്രാ സൗകര്യവും കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. മുട്ടം ഡിപ്പോയില്‍ സ്ഥാപിച്ചിരിക്കുന്ന കോച്ചുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും കമ്മീഷണര്‍ പരിശോധിക്കും. രണ്ടു ദിവസങ്ങളിലായാണ് പരിശോധന.
കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ക്ക് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ബാക്കി സുരക്ഷാ പരിശോധനകള്‍ക്കായി പരീക്ഷണ ഓട്ടവും കെഎംആര്‍എല്‍ നടത്തും. അടുത്ത ആഴ്ച മുതല്‍ ആലുവ-പാലാരിവട്ടം പാതയില്‍ പൂര്‍ണ്ണതോതിലുള്ള പരീക്ഷണ ഓട്ടവും നടത്തും. ഓപ്പണിംഗ് ഓഫ് മെട്രോ റെയില്‍വേ ഫോര്‍ പബ്ലിക് കാര്യേജ് ഓഫ് പാസഞ്ചേഴ്‌സ് റൂള്‍സ്-2013 അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് അത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്.

Related News from Archive
Editor's Pick