കരുനാഗപ്പള്ളി: ഓച്ചിറക്ക് സമീപം കഞ്ചാവു കച്ചവടം നടത്തിക്കൊണ്ടിരുന്ന ഓച്ചിറ മേമന മുറിയില്‍ സുരേഷ് ഭവനത്തില്‍ സുരേഷ്കുമാര്‍ (25) പത്ത് പൊതികഞ്ചാവുമായി പിടിയിലായി. പാവുമ്പാ മണപ്പള്ളി ആനയടി കുരിശുംമൂടി നു സമീപം കഞ്ചാവു കച്ചവടം നടത്തിവന്ന കടുവിനാല്‍ മുറിയില്‍ മലവിളവടക്കതില്‍ സഞ്ചു (25), കോയിക്കലേത്ത് അനുരാഗ് (25) എന്നിവരെ 20 പൊതികഞ്ചാവുമായി പിടികൂടി. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ട് സ്കൂട്ടറുകളും കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൂടാതെ അബ്കാരി കേസില്‍ പലതവണ പിടിയിലായിട്ടുള്ള രാധാകൃഷ്ണന്, മണ്ടാനത്ത് കിഴക്കതില്‍ തങ്കമണി എന്നിവരേയും മദ്യം കച്ചവടം ചെയ്തതിനും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. റെയ്ഡിന് കരുനാഗപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ സഫറുള്ള, അസിസ്റ്റന്റ് എക്സയിസ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍പിള്ള, പ്രിവന്റിവ് ഓഫീസര്‍ അന്വര്ദാസ്, ഹരികൃഷ്ണന്, സി.ഇ.ഒമാരായ സന്തോഷ്, സജീവ്, ശ്യാംദാസ്, സുധീര്‍, ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: