അങ്കണവാടിക്ക്
ഇരുട്ടടി
വണ്ണപ്പുറം: വണ്ണപ്പുറം ഒടിയപാറ കോളനിയിലെ അങ്കണവാടിയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന് കിട്ടിയിട്ടില്ല. കണക്ഷന് ലഭിക്കാത്തത് വാര്‍ഡ് മെമ്പറുടെ പ്രതികാര നടപടിമൂലമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അങ്കണവാടി കെട്ടിടത്തിന്റെ പത്ത് മീറ്റര്‍ ദൂരത്തിലാണ് വൈദ്യുത പോസ്റ്റ് ഉള്ളത്. വൈദ്യുതി ലഭിക്കുന്നതിനായി വയറിങ് ജോലികള്‍ പൂര്‍ത്തിയായതുമാണ്. എന്നാല്‍ കണക്ഷന് നല്‍കുന്നില്ല. വേനല്‍ കടുത്തതോടെ കുട്ടികള്‍ക്ക് ചൂട് കാരണം കെട്ടിടത്തില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അടിസ്ഥാന ജനവിഭാഗത്തില്‍പ്പെട്ട കുരുന്നകള്‍ പഠിക്കുന്ന അങ്കണവാടിയോട് വിവേചനം കാട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. വാര്‍ഡ് മെമ്പറുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാര്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. അംഗന്‍വാടിയുടെ വൈദ്യുതി കണക്ഷന്റെ കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: