തൊടുപുഴ: സ്കൂട്ടര്‍ അപകടത്തില്‍ യുവതിക്ക് പരിക്ക്. പൂമാല ഹെല്‍ത്ത് സെന്ററിലെ നേഴ്സ് മണക്കാട് വേട്ടര്മഠത്തില് സുനിലിന്റെ ഭാര്യ മിനി (30)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെ ന്യൂമാന്‍ കോളേജ് ജങ്ഷനിലാണ് അപകടം സംഭവിച്ചത്. മുന്നില്‍ പോയ ബൈക്ക് അശ്രദ്ധമായി തിരിച്ചപ്പോള്‍ ബൈക്കില്‍ ഇടിച്ച് മിനി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ മിനിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: