പീരുമേട്: വണ്ടിപ്പെരിയാര്‍ വാളാഡി പരിസര പ്രദേശങ്ങളിലെ കുരങ്ങ് ശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഗാന്ധിനഗര്‍, ജവഹര്‍ നഗര്‍, ശാന്തി നഗര്‍ എന്നിവിടങ്ങളില്‍ കുറേ നാളുകളായി കുരങ്ങ് ശല്യം വര്‍ദ്ധിച്ച് വരുന്നതായി ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കുരങ്ങ് ശല്യത്തെ തുടര്‍ന്ന് ഈ മേഖലയിലുള്ളവര്‍ കൃഷി ഉപേക്ഷിച്ചിരുന്നു. ഇവ സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ട് കുരങ്ങുകള്‍ കെണിയില്‍ വീണിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: