കഞ്ചാവ് വില്പനക്കാരെ പിടികൂടി

Tuesday 10 January 2017 9:48 pm IST

കല്പറ്റ: ടൗണില്‍ പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്ന രണ്ടുപേരെ കല്പറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുള്‍ അസീസും സംഘവും പിടികൂടി. കമ്പളക്കാട് സ്വദേശികളായ കൂനിയന്‍കുന്നത്ത് വീട്ടില്‍ ഷെക്കീര്‍ (20) ചറുവനശ്ശേരി വീട്ടില്‍ നസീം (20) എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കാന്‍ കാത്തുനില്ക്കുമ്പോഴാണ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വേഷത്തിലെത്തിയാണ് എക്‌സൈസുകാര്‍ കഞ്ചാവു വില്പനക്കാരെ പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജീഷ്, സജീവ്, സാബു, സൂഷാദ് തുടങ്ങിയവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.