കല്‍പ്പറ്റ എസ്.കെ.എം.ജെയും മാനന്തവാടി ലിറ്റില്‍ ഫ്ലവറും

Tuesday 10 January 2017 9:58 pm IST

കല്‍പ്പറ്റ : 37ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നടനവിസ്മങ്ങളുടെ നിറച്ചാര്‍ത്ത്. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സ്‌കൂള്‍ മേളയുടെ രണ്ടാം ദിനവും നൃത്ത- ഭാവ- ലയ-താളങ്ങളാല്‍ നിറഞ്ഞു. ആകെയുള്ള 33 ഇനങ്ങളില്‍ 22 മത്സരങ്ങളുടെ ഫലം വ്യക്തമായപ്പോള്‍ 106 പോയിന്റുമായി വൈത്തിരി ഉപജില്ല ലീഡ് തുടരുകയാണ്. സ്‌കൂളുകളില്‍ കല്‍പ്പറ്റ എസ്.കെ എം.ജെയും മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളുമാണ് മുന്നില്‍. 98 പോയിന്റുമായി മാനന്തവാടിയും 90 പോയിന്റുമായി ബത്തേരിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 22 ഇനങ്ങളില്‍ 5 ഒന്നാം സ്ഥാനവുമായാണ് 25 പോയിന്റുമായി കല്‍പ്പറ്റ എസ്.കെ.എം.ജെയും മാനന്തവാടി ലിറ്റില്‍ ഫഌവര്‍ യു.പിയും രണ്ടാം ദിനം ഒന്നാമതെത്തിയത്. 20 പോയിന്റുമായി മൂന്ന് സ്‌കൂളുകള്‍ തൊട്ട് പിന്നാലെയുണ്ട്. മത്സരത്തിന്റെ അവസാന ദിനമായ ഇന്നാണ് മേളയിലെ ജനപ്രിയ ഇനങ്ങളെല്ലാം അരങ്ങേറുന്നത്.