ഹോം » പ്രാദേശികം » എറണാകുളം » 

നോട്ട് പിന്‍വലിക്കല്‍: കേരള സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു: സി.കെ.പത്മനാഭന്‍

January 11, 2017

പിറവം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയസമിതിയംഗം സി.കെ. പത്മനാഭന്‍.
പാക്കിസ്ഥാനിലെ പ്രസുകളില്‍ നോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ മുന്നണിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിച്ച പ്രചരണജാഥയുടെ സമാപനയോഗം പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറവം പഴയ ബസ് സ്റ്റാന്റ് കവലയില്‍ നടന്ന യോഗത്തില്‍ ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്‍, സംസ്ഥാനസമിതിയംഗങ്ങളായ ഉണ്ണിവല്ലയില്‍, രാജശേഖരമേനോന്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.എന്‍. വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന്‍, ജില്ലാ കമ്മറ്റിയംഗം ഷാജി കണ്ണന്‍കോട്ടില്‍, ബിജെപി കൗണ്‍സിലര്‍ ഷിജി സുകുമാരന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.എസ്. കൃഷ്ണകുമാര്‍, പി.എസ്.അനില്‍കുമാര്‍, മഹിളാമോര്‍ച്ച നേതാക്കളായ ജെയ്‌മോള്‍ വിത്സന്‍, ഷീജ പരമേശ്വരന്‍, ബിന്ദു സത്യന്‍, ശശി മാധവന്‍, എം. ആശിഷ് എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick