ഹോം » പ്രാദേശികം » എറണാകുളം » 

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രകൃതി നിയമങ്ങളുടെ ലംഘനം: കുസാറ്റ് വിസി

January 11, 2017

കൊച്ചി: പ്രകൃതി നിയമങ്ങളുടെ ലംഘനമാണ് മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണമെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത. ജലം, വായു, മണ്ണ്, പരിസ്ഥിതി എന്നിവ മനുഷ്യജീവിതവുമായി കൂടിച്ചേരുമ്പോഴുണ്ടാകുന്ന വിശാലമായ ഒരു ഭൂമികയാണ് ആരോഗ്യമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സെന്റര്‍ഫോര്‍ സയന്‍സ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ അപ്ലൈഡ് കെമിസ്ട്രി വകുപ്പും സര്‍വ്വകലാശാലാ പബ്ലിക് റിലേഷന്‍സ് വകുപ്പുംസംഘടിപ്പിച്ച ആരോഗ്യദര്‍ശനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅവര്‍.
അപ്ലൈഡ് കെമിസ്ട്രി മേധാവി ഡോ. കെ. ഗിരീഷ്‌കുമാര്‍ മോഡറേറ്ററായിരുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കല്‍ സയന്‍സിലെ ഗ്യാസ്‌ട്രോ എന്റിറോളജി മേധാവി ഡോ. രാമാ പി. വേണു മുഖ്യപ്രഭാഷണം നടത്തി. സിന്റിക്കേറ്റ് അംഗം ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ അസിസ്റ്റന്റ്ഡയറക്ടര്‍ ഡോ.പി. സച്ചിദാനന്ദന്‍, കുസാറ്റ് കെമിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പിലെ ഡോ. പി. ഷൈജു എന്നിവര്‍ പ്രഭാഷണം നടത്തി. കുസാറ്റ് പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍, സെക്ഷന്‍ ഓഫീസര്‍ കെ.ജി. ബിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick