ഹോം » പ്രാദേശികം » എറണാകുളം » 

കര്‍ഷകമോര്‍ച്ച വിളംബരജാഥകള്‍ ഇന്ന്

January 11, 2017

മരട്: കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മേഖല ജാഥക്ക് മുന്നോടിയായി കര്‍ഷകമോര്‍ച്ച തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിളംബര ജാഥകള്‍ ഇന്നു വൈകീട്ട് 5ന് നടക്കും. കര്‍ഷകമോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി ഇ.ഡി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ എരൂര്‍ ഭാഗത്തു നിന്നും, മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. സോമന്റെ നേതൃത്വത്തില്‍ പള്ളുരുത്തിയില്‍ നിന്നും ആരംഭിക്കുന്ന വിളംബരജാഥകള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.കെ. മുരളീധരന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. മേഘനാഥന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന്‍, ജന.സെക്രട്ടറി കെ.എസ്. സുബീഷ് എന്നിവര്‍ സംസാരിച്ചു. ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മേഖല ജാഥ നാളെ ഉച്ചക്ക് 12.30ന് തൃപ്പൂണിത്തുറ എരൂര്‍ ആസാദ് മൈതാനിയില്‍ എത്തിച്ചേരും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick