സ്‌കൂള്‍ കലോത്സവം: അപ്പീലുകള്‍ തീര്‍പ്പു കല്‍പ്പിക്കാത്തതില്‍ പ്രതിഷേധം

Tuesday 10 January 2017 10:39 pm IST

പറവൂര്‍: റവന്യൂ ജില്ലാ കലോത്സവത്തില്‍ വന്ന അപ്പീലുകള്‍ പരിഗണിച്ച് തീര്‍പ്പുകല്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. 9 അപ്പീലുകളാണ് കലോത്സവത്തില്‍ ആകെ വന്നിട്ടുള്ളത്. ഇത് ഉടന്‍ തീര്‍പ്പു കല്‍പ്പിച്ചില്ലെങ്കില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുവാനുള്ള അവസരം പലര്‍ക്കും നഷ്ടപ്പെടും. വിധി കര്‍ത്താക്കളുടെ തെറ്റായ തീരുമാനമാണ് ഇത്തരത്തില്‍ അപ്പീലുകള്‍ വരുവാന്‍ കാരണം. കൂടാതെ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയതായി വ്യാപകമായ ആരോപണവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ജയന്‍, വൈസ് പ്രസിഡന്റ് മേരി എന്നിവര്‍ പ്രസംഗിച്ചു.