ഹോം » പ്രാദേശികം » കോട്ടയം » 

എസ്എഫ്‌ഐ സമരത്തില്‍ വ്യാപക അക്രമം

January 11, 2017

അതിരമ്പുഴ: എസ്എംഇ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ എംജി യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ സമരത്തില്‍ അക്രമം. ഈ വര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എട്ട് എസ്എംഇകളിലേക്കുമുള്ള പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫീസിലേക്ക് ഉപരോധസമരം നടത്തിയത്. ഇന്നലെ രാവിലെ 12മണിയോടുകൂടി ആരംഭിച്ച പ്രകടനം യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇത് അവഗണിച്ച് പോലീസിനെ തള്ളിമാറ്റിയും മതില്‍ചാടിക്കടന്നും നേതാക്കള്‍ അടക്കമുള്ള എസ്എഫ്‌ഐക്കാര്‍ ഓഫീസ് കവാടത്തില്‍ എത്തി കവാടവും അടിച്ചു തകര്‍ത്തു. ഇതിനിടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുകയും ചിലപോലീസുകാരെ സമരക്കാര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓഫീസ് മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യംവിളി തുടര്‍ന്നു.
എസ്എംഇയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ 17ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും 18ന് നടക്കുന്ന മന്ത്രിതലയോഗത്തിലും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാകാമെന്നിരിക്കെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അക്രമസമരം അരങ്ങേറിയത്.

Related News from Archive
Editor's Pick