ഹോം » പ്രാദേശികം » കോട്ടയം » 

വൈഎംസിഎയുടെ ശതോത്തര രജതജൂബിലി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

January 11, 2017

കോട്ടയം: കോട്ടയം വൈഎംസിഎയുടെ ശതോത്തര രജതജൂബിലി വാര്‍ഷികാഘോഷം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഏബ്രഹാം കുര്യന്‍ അധ്യക്ഷത വഹിക്കും.
പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്ന വൈഎംസിഎ ശതോത്തര രജത ജൂബിലി സെപ്ഷല്‍ പോസ്റ്റല്‍ കവര്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യും. ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജോണ്‍ വര്‍ഗീസ്, സി. ഏബ്രഹാം ഇട്ടിച്ചെറിയ, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് എന്നിവര്‍ പ്രസംഗിക്കും.
കോട്ടയം പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, കായിക ഉന്നമനത്തിന് കോട്ടയം വൈഎംസിഎ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് കോട്ടയം വൈഎംസിഎയാണ് സ്ഥാപിച്ചത്. ബാസ്‌കറ്റ്‌ബോളിന്റെ കേരളത്തിലെ കളിത്തൊട്ടിലായി മാറിയ കോട്ടയം വൈഎംസിഎ അഞ്ഞുറില്‍പരം ദേശീയ സംസ്ഥാന യൂണിവേഴ്‌സിറ്റി താരങ്ങളെ വളര്‍ത്തിയെടുത്തത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു. ബോധിനിലയം സ്‌കൂളിന് പുതിയ കെട്ടിടം, സിഎംഎസ് വാലിയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കുമരകത്ത് റിട്രീറ്റ് സെന്റര്‍ മുതലായവ വൈഎംസിഎയുടെ ജൂബിലി പദ്ധതികളാണ്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഏബ്രഹാം കുര്യന്‍, സി. ഏബ്രഹാം ഇട്ടിച്ചെറിയ, ജോണ്‍ വര്‍ഗീസ്, ജിജോ വി. ഏബ്രഹാം, ബിനോ ബേബി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick