ഹോം » പ്രാദേശികം » കോട്ടയം » 

വേളൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പഞ്ചരജതജൂബിലി ആഘോഷം ഇന്ന് നാളെയും

January 11, 2017

കോട്ടയം: വേളൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പഞ്ചരജതജൂബിലി ആഘോഷം ഇന്ന് നാളെയും നടക്കും. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നത്. ഇന്ന് രാവിലെ 9ന് നടക്കുന്ന വിളംബര ജാഥ കെ. വേണുഗോപാല്‍ ഓണേരിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
10ന് പിടിഎ പ്രസിഡന്റ് ആര്‍. ആഭിലാഷ് പതാക ഉയര്‍ത്തുന്നതോടെ ജൂബിലി ആഘോഷത്തിന് തുടക്കം കുറിക്കും. സ്‌കൂളില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഛായാഗ്രഹന്‍ വിനോദ് ഇല്ലമ്പിള്ളി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പഞ്ജരജത ജൂബിലി ആഘോഷ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന ഉദ്ഘാടനം ചെയ്യും. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. 11.30ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ കോട്ടയം ഈസ്റ്റ് ഉപജില്ലാ അസി. വിദ്യാഭ്യാസ ആഫീസര്‍ കെ. ശ്രീലത അദ്ധ്യക്ഷത വഹിക്കും.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ ദിലീപ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് എന്‍.കെ. ഋഷിരാജന്‍ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 4ന് നടക്കുന്ന കലാസന്ധ്യ ചലച്ചിത്ര ഗാനരചയിതാവും വയലാര്‍ രാമവര്‍മ്മയുടെ പുത്രനുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സീരിയല്‍ താരം റഷീദ് കോട്ടയം മുഖ്യപ്രഭാഷണം നടത്തും.
6ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കലാപ്രകടനങ്ങളായ ശ്രുതിലയം അരങ്ങേറും. നാളെ രാവിലെ 9ന് പാലമറ്റം പി.എ. ജനാര്‍ദ്ദനന്‍ ജൂബിലി സ്മാരക വൃക്ഷത്തെയുടെ നടീല്‍കര്‍മ്മം നടത്തും. 10ന് നടക്കുന്ന യുവജന സമാഗമസമ്മേളനം അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം കോട്ടയം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് കെ.ജെ. ജേക്കബ്‌കൊച്ചേട്ട് അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനം സുരേഷ്‌കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ഹരിശ്രീ അവതരിപ്പിക്കുന്ന ഗാനമേളയോടുകൂടി പഞ്ചരജത ജൂബിലി ആഘോഷം സമാപിക്കും.

Related News from Archive
Editor's Pick