കൊച്ചി: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റിട്ട കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയ ഭദ്രാനന്ദയെ നാടകീയമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവ സിഐ ഓഫീസില്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും വെടിയുതിര്‍ക്കുകയും ചെയ്ത കേസില്‍ പറവൂര്‍ സെഷന്‍സ് കോടതിയില്‍ എത്തി മടങ്ങുമ്പോഴാണ് അറസ്റ്റ്. ഈ കേസില്‍ ഇന്നലെ വിധി പ്രഖ്യാപിക്കാനിരുന്നതാണെങ്കിലും 12 ലേക്ക് മാറ്റി.
സമൂഹമാധ്യമങ്ങളില്‍ ഭദ്രാനന്ദയുടെ പോസ്റ്റുകള്‍ വിവാദമായിരുന്നു. മറുപടിയായി ചിലര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. സംഭവം മതസ്പര്‍ധക്ക് വഴിവെക്കുമെന്ന് ആരോപിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഭദ്രാനന്ദയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: