ഹോം » പ്രാദേശികം » കോട്ടയം » 

തീപിടിത്തം: അന്വേഷണം തുടങ്ങി

January 11, 2017

കറുകച്ചാല്‍: നെടുംകുന്നം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ സ്റ്റാഫ് റൂമില്‍ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കെഎസ്ഇബി ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി. ഇവരുടെ ഫലം ലഭിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയൂ. അതേസമയം സ്‌കൂളില്‍ നടന്നത് ആസൂത്രിതമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. സ്‌കൂളില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പിടിഎ പ്രസിഡന്റ് പി.കെ.ഷാബു, പ്രിന്‍സിപ്പല്‍ ക്യൂബര്‍ട്ട് ആന്റണി, ഹെഡിമിസ്ട്രസ് രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick